സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം

Thursday 2 August 2018 3:16 pm IST
സന്ദര്‍ശനവേളയില്‍ മൂന്ന് രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരുമായും സുഷമ കൂടിക്കാഴ്ച നടത്തും. കസാഖിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലും ഇന്ത്യന്‍ സമൂഹത്തെയും സുഷമ അഭിസംബോധന ചെയ്യും. മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

ന്യൂദല്‍ഹി: ഏഷ്യയിലെ മൂന്നു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആഗസ്റ്റ് 2 മുതല്‍ 5 വരെയുള്ള കാലയളവില്‍ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലായിരിക്കും  സന്ദര്‍ശനം നടത്തുക.വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് സ്വരാജിന്റെ യാത്ര സംബന്ധിച്ച വിശദീകരണം നല്‍കിയത്.

സന്ദര്‍ശനവേളയില്‍ മൂന്ന് രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരുമായും സുഷമ കൂടിക്കാഴ്ച നടത്തും. കസാഖിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലും ഇന്ത്യന്‍ സമൂഹത്തെയും സുഷമ അഭിസംബോധന ചെയ്യും. മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം കസാക്കിസ്ഥാനിലെത്തുന്ന മന്ത്രി വിദേശകാര്യവകുപ്പ് മന്ത്രി കെയ്റാത്ത് അബ്ദ്രാക്മനോവുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച ചര്‍ച്ച നടത്തും. കൂടാതെ ഇവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെയും മന്ത്രി കാണും. 

രണ്ടാം ദിവസം കിര്‍ഗിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന സ്വരാജ് ഇവിടുത്തെ വിദേശകാര്യമന്ത്രി എര്‍ലാന്‍ അബ്ദുല്‍ദൈവുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഉസ്ബെക്കിസ്ഥാനില്‍ എത്തുന്ന മന്ത്രി ആഗോളതലത്തിലും പ്രാദേശിക തലത്തിലുമുള്ള വിഷയങ്ങളെ പറ്റിയും, രാഷ്ട്രീയ വിഷയങ്ങളെ പറ്റിയും ചര്‍ച്ചകള്‍ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.