മീശക്കേസ് സുപ്രീം കോടതി അഞ്ചിലേക്ക് മാറ്റി

Thursday 2 August 2018 3:33 pm IST

ന്യൂദല്‍ഹി: ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന മീശ നോവലിനെതിരേയുള്ള കേസ് സുപ്രീം കോടതി ആഗസ്ത് അഞ്ചിന് വീണ്ടും പരിഗണിക്കും. അതിനകം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച നോവല്‍ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കോടതിക്ക് നല്‍കാന്‍ ചീഫ്ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിര്‍ദ്ദേശിച്ചു. 

നോവല്‍ പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് ദല്‍ഹി മലയാളി എന്‍. രാധാകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. അതിനിടെ നോവല്‍ പുസ്തകമാക്കി ഇറക്കിയതും അതിലെ സ്ത്രീകളെ ആക്ഷേപിക്കുന്നതും അശ്ളീല വിവരണവും ഹര്‍ജിക്കാരന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.

പൊതുവേ ആവിഷ്‌കാര സ്വാതന്ത്ര്യം തടയരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.