പി.എസ്.ശ്രിധരന്‍പിള്ള ചുമതലയേറ്റു

Thursday 2 August 2018 3:49 pm IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി പി.എസ്. ശ്രീധരന്‍പിള്ള ചുമതലയേറ്റു. സംസ്ഥാന ഓഫീസില്‍ എത്തിയ ശ്രീധരന്‍പിള്ളയെ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് വാസു, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ.പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി രാജന്‍കണ്ണാട്ട്, ബിജെപി നേതാക്കളായ ശോഭാസുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, പി.എം. വേലായുധന്‍ ഡോ.പി.പി.വാവ, അഡ്വ.ജെ.ആര്‍.പദ്മകുമാര്‍, കെ.രാമന്‍പിള്ള തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് കെ.ജി.മാരാരുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പര്‍ച്ചന നടത്തിയ ശേഷം ഒ.രാജഗോപാല്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റെടുത്തു. കേരളത്തിലെ സ്റ്റാലിനിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ടാകുമെന്നും അവര്‍ എന്‍ഡിഎയുടെ ഭാഗമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ കേരള രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് വാസു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.