'സുരേഷ് ഗോപി' മനസിലുള്ളത് തുറന്നു പറയും: ഋഷിരാജ് സിങ്

Thursday 2 August 2018 3:57 pm IST
സുരേഷ് ഗോപിയുടെ പോലീസ് ചിത്രങ്ങള്‍ നോക്കുക. എത്ര നന്നായാണ് അദ്ദേഹം ആ റോള്‍ കൈകാര്യം ചെയ്തത്. ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സുരേഷ് ഗോപിയില്‍ നിന്ന് കിട്ടിയതുകൊണ്ട് ഇവിടെ അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിച്ചു.

കൊച്ചി: സുരേഷ് ഗോപിയുടെ കഥാപാത്രം മനസിലുള്ളത് തുറന്നുപറയും, അത് മുഖ്യമന്ത്രിയോടായാലും, ഋഷിരാജ്‌സിങ് ഐപിഎസ് പറയുന്നു. അതാണ് സുരേഷ് ഗോപി സിനിമകളുടെ വിജയ രഹസ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നെത്തി മലയാള സിനിമയെ പ്രണയിച്ച ഐപിഎസ് ഓഫീസര്‍ പറയുന്നു: ''സുകുമാരന്റെ അഭിനയമാണ് ഏറെ ഇഷ്ടം. ഇവിടെ എല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. ഒരാളുടെ പേര് മാത്രമായി പറയാനാവില്ല. 

മമ്മൂട്ടിയെ നോക്കുക. ഡയലോഗ് ഡെലിവറിയില്‍ മമ്മൂട്ടിയെ വെല്ലാനാളില്ല. അദ്ദേഹം നല്ല തയ്യാറെടുപ്പോടെയാണ് അഭിനയിക്കുന്നത്. മോഹന്‍ലാലിനെ എടുക്കുക. സ്വാഭാവികമായ അഭിനയമാണ്. ശരിക്കും ജീവിതത്തില്‍ പെരുമാറുന്ന പോലെയാണ് അദ്ദേഹത്തിന്റെ അഭിനയം. 

സുരേഷ് ഗോപിയുടെ പോലീസ് ചിത്രങ്ങള്‍ നോക്കുക. എത്ര നന്നായാണ് അദ്ദേഹം ആ റോള്‍ കൈകാര്യം ചെയ്തത്. ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സുരേഷ് ഗോപിയില്‍ നിന്ന് കിട്ടിയതുകൊണ്ട് ഇവിടെ അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിച്ചു. 'കമ്മീഷണര്‍' അതിലൊന്ന് മാത്രം. സുരേഷ് ഗോപിയുടെ കഥാപാത്രം അദ്ദേഹത്തിന്റെ മനസിലുള്ളത് തുറന്ന് പറയും. മോശക്കാരായവര്‍ക്കെതിരെ പ്രതികരിക്കും. അത് മുഖ്യമന്ത്രിയായാലും ആരായാലും ശരി. അതിനാല്‍, പാവപ്പെട്ടവര്‍ക്ക് വേണ്ടതെല്ലാം ചെയ്യാന്‍ ആളുണ്ട് എന്ന തോന്നലുണ്ട്,'' ജന്മഭൂമിയുടെ 2017 ലെ ഓണപ്പതിപ്പില്‍ സുദീര്‍ഘമായി ഋഷിരാജ്‌സിങ് ഐപിഎസ് മലയാള സിനിമയെക്കുറിച്ച് സംസാരിച്ചു.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഋഷിരാജ് സിങ് സിനിമ പറയുന്നു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.