പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്ത് ആക്കുന്നതിന്റെയും ദേശീയ മുലയൂട്ടല്‍ വാരമായി ഏഴ് വരെ ആചരിക്കുന്നതിന്റേയും ഭാഗമായി പയ്യാവൂര്ബസ്റ്റാന്റ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സജ്ജീകരിച്ച മുലയൂട്ടല്‍ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പയ്യാവൂര്‍ പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മുലപ്പാല്‍ കുട്ടികളുടെ ജന്മാവകാശമാണന്നും അവര്‍ പറഞ്ഞു. മുലയൂട്ടാന്‍ സൗകര്യമില്ല എന്ന കാരണത്താല്‍ പലപ്പോഴും അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് അസൗകര്യം നേരിടുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലും ദേശീയ മുലയൂട്ടല്‍ വാരത്തില്‍ മുലയൂട്ടുന്ന അമ്മമാരുടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ നമുക്ക് സാധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈസ് പ്രിസിഡന്റ് ടി.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഇ.വി.വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: