മാതമംഗലം: രാഗലയം കലാക്ഷേത്രം നിര്‍മ്മിക്കുന്ന ഋതുസംഗമം ഹ്രസ്വചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം മേല്‍ശാന്തി അശോക് അഡിഗ നിര്‍വ്വഹിച്ചു. യുവനടന് ഒ.കെ.പരമേശ്വരന് നായകനാകുന്ന ചിത്രത്തിന്റെ അണിയറ ശില്‍പ്പികളായ രമേശന് പെരിന്തട്ട (നിര്‍മ്മാണം, സംഗീതം), രാമകൃഷ്ണന് കണ്ണോം, (രചന, സംവിധാനം) സജീവന് ഏഴിലോട് (ക്യാമറ), ഷിബുരാജ് പെരിന്തട്ട(സഹസംവിധാനം) ജയരാജ് കുന്നരു, എ.വി.അരുണ, കെ.സിനി ക്ഷേത്രഭാരവാഹികളായ കണ്ടങ്കോല്‍ കുഞ്ഞിരാമന്, ഡി.വിശ്വമോഹനന്‍, പത്മനാഭന് ഓലയമ്പാടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രകൃതിയും സംഗീതവും ജീവന്റെ താളവും ലയവുമായിരുന്ന പഴയ തലമുറയുടെയും കൃത്രിമ സാഹചര്യങ്ങളില്‍ ജീവിച്ചു തളരുന്ന പുതിയ തലമുറയുടെയും ഒരു സംഗമ സംഘഗാഥയാണ് പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: