പൈതല്‍മല വെര്‍ട്ടിക്കല്‍ മാരത്തോണ്‍ 18ന്

Thursday 2 August 2018 5:37 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള പൈതല്‍മല വെര്‍ട്ടിക്കല്‍ മാരത്തോണ്‍ രണ്ടാം എഡിഷന്‍ 18ന് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി കണ്ണൂര്‍ പിആര്‍ ചേംബറില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് പൈതല്‍മലയിലെ പൊട്ടന്‍പ്ലാവ് ചര്‍ച്ചില്‍ നിന്ന് ആരംഭിച്ച് ഡിടിപിസിയുടെ പൈതല്‍മല ടൂറിസ്റ്റ് റിസോര്‍ട്ടില്‍ അവസാനിക്കുന്ന രീതിയിലാണ് മാരത്തോണ്‍. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ംലമൃലസമിിൗൃ.രീാ എന്ന വെബ്‌സൈറ്റിലോ ഡിടിപിസി ഓഫീസിലോ 100 രൂപ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് ഒന്നാംസമ്മാനമായി 10,000 രൂപയും രണ്ടാംസമ്മാനമായി 8000 രൂപയും മൂന്നാംസമ്മാനമായി 6000 രൂപയും നല്‍കും. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുളളവര്‍ക്ക് സ്ത്രീ പുരുഷ ഭേദമെന്യേ മാരത്തോണില്‍ പങ്കെടുക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കും. പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് 14. ഫോണ്‍: 0497-2706336, 9447564545.

ജില്ലയില്‍ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെര്‍ട്ടിക്കല്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഒക്‌ടോബറില്‍ മുഴപ്പിലങ്ങാട് ബീച്ച് മാരത്തോണിന്റെ രണ്ടാം എഡിഷനും ഈ വര്‍ഷം തന്നെ പയ്യന്നൂരില്‍ ട്രയാത്ത്‌ലണും സംഘടിപ്പിക്കും. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ കായികക്ഷമത പരീക്ഷിക്കുന്നതിനുള്ള പരിശോധനകള്‍ നടന്നുവരികയാണെന്നും കലക്ടര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസും സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.