ജനസൗഹൃദ പഞ്ചായത്ത് ഒന്നാം ഘട്ട പ്രഖ്യാപനം 15 ന്

Thursday 2 August 2018 5:38 pm IST

 

കണ്ണൂര്‍: ജില്ലയിലെ 43 പഞ്ചായത്തുകള്‍ ജനസൗഹ്യദവും കാര്യക്ഷമവുമായി സേവനങ്ങള്‍ നല്‍കുന്നതിന്റെ ഒന്നാം ഘട്ട പ്രഖ്യാപനം 15ന് അതത് പഞ്ചായത്തുകളില്‍ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. പൊതുജനങ്ങള്‍ക്ക് ഫ്രന്റ് ഓഫീസില്‍ ആവശ്യമായി സൗകര്യങ്ങള്‍ 15 നകം ഒരുക്കും. ആകെയുള്ള 71ല്‍ ശേഷിക്കുന്ന പഞ്ചായത്തുകളുടെ പ്രഖ്യാപനം രണ്ടു മാസത്തിനകം നടത്തും.

പരാതിപ്പെട്ടി, വിവിധ സേവനങ്ങള്‍ സംബന്ധിച്ച ബോര്‍ഡുകള്‍, ജീവനക്കാരുടെ ഹാജര്‍ ബോര്‍ഡ്, മുഴുവന്‍ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍രേഖ, പൗരാവകാശ രേഖ പ്രഖ്യാപിക്കല്‍ എന്നിവ ഉറപ്പുവരുത്തും. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ പെന്‍ഡിംഗ് ഉള്ള ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഖേന അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, വിവിധ യൂനിയന്‍ പ്രതിനിധികള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ ജില്ലാതല മോണിറ്ററിംഗ് സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഏകോപിപ്പിക്കുന്നത്. 

പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.നാരായണന്‍, ജില്ലാ പ്രസിഡന്റ് മൈഥിലി രമണന്‍, ജില്ലാ സെക്രട്ടറി എം.രാഘവന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.പി.ബാലകൃഷ്ണന്‍, ഓഡിറ്റ് സൂപ്പര്‍വൈസര്‍മാരായ എം.ടി.ഗോപി, ടി.ജെ.അരുണ്‍, എന്‍.എം.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.