കണ്ണൂര്‍: കണ്ണൂര്‍ വനം ഡിവിഷന്റെ കീഴില്‍ തളിപ്പറമ്പ് വനം റെയിഞ്ചില്‍ വളപട്ടണം പാലത്തിനടുത്ത് പാപ്പിനിശ്ശേരി പഴയങ്ങാടി ദേശീയപാത ജംഗ്ഷന് സമീപം കണ്ടല്‍ വനത്തില്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നിക്ഷേപിച്ച് കണ്ടല്‍ച്ചെടി ഉണങ്ങാനിടയാക്കിയതിന് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ആര്‍ഡിഎസ് പ്രൊജക്ട് മാനേജര്‍ കെ കെ അനില്‍ കുമാറിനെ 7000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചുകൊണ്ട് കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത പക്ഷം 20 ദിവസത്തെ സാധാരണ തടവിനും കോടതി ഉത്തരവിട്ടു. കേരള വനേതര പ്രദേശങ്ങളില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: