ആരോഗ്യ സേന: രണ്ടാം ഘട്ട പരിശീലനവും ഡയറക്ടറി പ്രകാശനം നടത്തി

Thursday 2 August 2018 5:39 pm IST

 

ന്യൂമാഹി: ആരോഗ്യ ജാഗ്രത രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യ സേന വളണ്ടിയര്‍മാരുടെ രണ്ടാംഘട്ട പരിശീലനവും ആരോഗ്യ സേന വളണ്ടിയര്‍മാരുടെ ഡയറക്ടറി പ്രകാശനവും നടത്തി. 

ന്യൂമാഹി പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ചന്ദ്രദാസന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് സി.കെ.റീജ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ.അനിത, സിഡിഎസ് അധ്യക്ഷ കെ.പി.ലീല എന്നിവര്‍ പ്രസംഗിച്ചു.

ന്യൂമാഹി  പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സജിത്ത് പ്രസാദ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആരോഗ്യസേന ഡയറക്ടറി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രഭാകരന് നല്‍കി പ്രകാശനം നടത്തി. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ് കോളോറ, മനോജ് കെ.ടി.കെ, സി.റനില്‍ എന്നിവര്‍ പരിശീലനം നടത്തി. പഞ്ചായത്ത് സെക്രട്ടറി സതീഷ് ബാബു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.