ഇരിട്ടി: കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീടിനു മുകളില്‍ വീണു. പയഞ്ചേരി ശ്രീനിലയത്തില്‍ പി.പി. ലക്ഷ്മിക്കുട്ടിയുടെ വീടിന് മുകളിലാണ് അടുത്ത പറമ്പിലെ സ്വകാര്യ വ്യക്തിയുടെ കുറ്റന്‍ തെങ്ങ് കടപുഴകി വീണത്. ഇന്നലെ രാവിലെ 11 മണിയോടെ ഉണ്ടായ ശക്തമായ മഴയിലാണ് തെങ്ങ് വീണത്. വാര്‍പ്പ് വീടിന്റെ മുകള്‍ഭാഗത്തെ സണ്‍ഷേഡ് തകര്‍ന്നെങ്കിലും മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തെങ്ങ് മുറിച്ചു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: