കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എന്‍ഡിഎക്ക് വന്‍ വിജയം നേടാന്‍ സാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.രാജീവന് അധ്യക്ഷതവഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ.കെ.സതീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഉഷ മടപ്പുര മുഖ്യപ്രഭാഷണം നടത്തി. എന്‍ഡിഎ ജില്ലാ കമ്മറ്റി അംഗങ്ങളായ എം.കെ.സുശീല്‍കുമാര്‍, ഇ.എം.ശ്യാം, ആര്‍എല്‍എസ്പി ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.രൂപ, രവീന്ദ്രനാഥ് കടമ്പൂര്, ജില്ലാ ജോ.സെക്രട്ടറി പ്രേമ ബാലഗംഗാധരന്‍, ഉല്ലാസ് മുഴപ്പാല എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.കല്ല്യാണി സ്വാഗതവും ദേവദാസ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: