ലൈസന്‍സ് സംബന്ധിച്ച് കേന്ദ്ര ഏവിയേഷന്‍ വകുപ്പിന്റെ ഉറപ്പ് കണ്ണുര്‍ വിമാനത്താവളം ഉദ്ഘാടനം സെപ്റ്റംബര്‍ അവസാനവാരത്തില്‍

Thursday 2 August 2018 5:47 pm IST

 

സ്വന്തംലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം ഏതാണ്ട് സെപ്തംബര്‍ അവസാനം നടക്കുമെന്നുറപ്പായി.സെപ്റ്റംബര്‍ മധ്യത്തോടെ വിമാനത്താവളം വാണിജ്യ ടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങാന്‍ സജ്ജമാക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം കഴിഞ്ഞ ദിവസം വിലയിരുത്തുകയുണ്ടായി. സെപ്റ്റംബര്‍ പതിനഞ്ചിനകം ലൈസന്‍സ് ലദിക്കുമെന്ന് ഏവിയേഷന്‍ വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.  ലൈസന്‍സ് ലഭിക്കുന്നതിന്റെ ഭാഗമായുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബ്രേഷന്‍ വിമാനം അടുത്ത പത്ത് ദിവസത്തിനകം വിമാനത്താവളത്തില്‍ ഇറക്കി ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുമെന്നറിയുന്നു.

ഇതിനായി ഡോണിയര്‍ ഇനത്തില്‍പ്പെട്ട ചെറുവിമാനമാണ് പദ്ധതി പ്രദേശത്ത് എത്തുക. മഴ ശക്തമായതോടെ കാലിബ്രേഷന്‍ മഴ മാറിയാല്‍ മാത്രമെ നടത്താനാവൂ. .ഇതിനും പുറമെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിയുടെ ഡല്‍ഹിയില്‍ നിന്നുള്ള സംഘവും പരിശോധന പൂര്‍ത്തികരിക്കാന്‍ ഇവിടെ എത്തുന്നുണ്ട്. പ്രധാനമായ രണ്ട് പരിശോധനകള്‍ പൂര്‍ത്തികരിച്ചാല്‍ ഉടന്‍ ലൈസന്‍സ് ലഭിമാക്കുനുള്ള നീക്കത്തിലാണ് കേന്ദ്ര ഏവിയേഷന്‍ വകുപ്പ് 

കണ്ണുരില്‍ നിന്ന് ഗര്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അദ്യമേ തന്നെ സര്‍വീസ് അനുവദിക്കുന്ന കാര്യത്തിലും ഇതിനകം ഉറപ്പ് ലഭിച്ചിട്ടുണ്ട്. തല്‍ക്കാലം ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ സ്‌പൈസ്‌ജെറ്റ്, ഗോ ഇന്‍ഡിഗോ തുടങ്ങിയ കമ്പനികള്‍ക്കാവും അനുമതി നല്‍ക്കുക. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണുരില്‍ നിന്ന് സര്‍വീസ് നടത്താന്‍ കേന്ദ്രം സര്‍ക്കാര്‍ തല്‍ക്കാലം അനുമതി നല്‍കില്ല. കേന്ദ്രത്തിന്റെ ഉഡാന്‍ വിമാന പദ്ധതിയുടെ നിബന്ധനകള്‍ മാറ്റി കണ്ണുരില്‍ നിന്ന് ഉഡാന്‍ ആരംഭിക്കാന്‍ കേന്ദ്രം സമര്‍ദ്ദം ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഉഡാന്‍ പദ്ധതി പ്രകാരം ഉഡാന്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് റൂട്ടുകള്‍ മുന്നുവര്‍ഷത്തേക്കുകുത്തകയായി നില്‍ക്കണമെന്നും വിമാനത്താവളക്കൂലി വാങ്ങരുതെന്ന വ്യവസ്ഥയുണ്ട്.

കണ്ണൂരില്‍ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളുരു, ഹൂബ്ലി, ഡല്‍ഹി, ഗോവ, കൊച്ചില്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്ലാം ദിവസവും സര്‍വീസ് നടത്തും. വിമാനത്താവളത്തിന് വരുമാന നഷ്ടമില്ലാത്ത രീതിയില്‍നിബന്ധനകള്‍ മാറ്റി ഉഡാന്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലാണ്. പദ്ധതി പ്രദേശത്ത്  തുടരുന്ന കനത്ത മഴ കാരണം ലൈസന്‍സ് ലഭ്യമാക്കനുള്ള പ്രധാന പരീക്ഷണമായ കാലിബ്രേഷന്‍ വൈകുകയാണ്. വിമാനക്കമ്പനികള്‍ ആറു മാസത്തിലൊരിക്കലാണ് ഷെഡ്യുളുകള്‍ നിശ്ചയിക്കുകയുന്നതിനാല്‍ ഒകേ്ടാബറില്‍ മാത്രമെ കണ്ണുരിലേക്കുള്ള വിമാനപ്പട്ടിക നിശ്ചയിക്കാനാവൂയെന്നതിനാല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഒക്‌ടോബര്‍വരെ കാത്തിരിക്കേണ്ടി വരുമെന്നും സൂചനയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.