കിയാല്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗം 18ന്

Thursday 2 August 2018 5:47 pm IST

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുതിന് മുന്നോടിയായി കിയാല്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗം ആഗസ്റ്റ് 18 നു വിമാനത്താവള പദ്ധതി പ്രശേത്ത് നടക്കും. ആദ്യമായാണ് ബോര്‍ഡ് യോഗം വിമാനത്താവളത്തില്‍ നടക്കുന്നത്. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത് മുതല്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗം തിരുവനന്തപുരത്തായിരുന്നു നടന്നിരുന്നത്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‌ക്കെയാണ് ഡയരക്ടര്‍ ബോര്‍ഡ് യോഗം പദ്ധതി പ്രദേശത്തു നടത്തുവാന്‍ ആലോചന നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. 

വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയായതിനാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സികളുടെ സുരക്ഷാ പരിശോധന നടത്തിയിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സിവില്‍ ഏവിയേഷന്റെ ലൈസന്‍സ് ലഭിക്കണം. ലൈന്‍സന്‍സിനുള്ള പരിശോധന അടുത്ത മാസം നടക്കുമെന്നാണറിയുന്നത്. വിമാനത്താവളത്തിനുള്ള അനുമതി കളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ചൊവ്വാഴ്ച ദല്‍ഹിയില്‍ യോഗം വിളിച്ചിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.