കണ്ണൂര്‍: സ്വാമി ചിന്മയാനന്ദജിയുടെ 25-ാം സമാധി ദിനാചരണം 2018 ഓഗസ്റ്റ് 3ന് കണ്ണൂര്‍ ചിന്മയ ബാലഭവന്, തളാപ് ചിന്മയ മിഷന് കോളേജ്, ചാല ചിന്മയ എഡ്യുക്കേഷണല്‍ ക്യാമ്പസ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളോടെ ആചരിക്കും. ചാല ചിന്മയ എഡ്യൂക്കേഷണല്‍ ക്യാമ്പസ് രാവിലെ 5:30 ഗണപതിഹോമം, ഗുരുപൂജ കണ്ണൂര്‍ ചിന്മയ ബാലഭവന് രാവിലെ 9:00 മുതല്‍ ചിന്മയ അഷ്ടോത്തര അര്‍ച്ചന, സമ്പൂര്‍ണ ഗീതാപാരായണം, വിഷ്ണുസഹസ്രനാമ സ്തോത്ര പാരായണം, ആരതി എന്നിവയുണ്ടാകും. ഉച്ചക്ക് 12:30 ന് നടക്കുന്ന സ്വാമി ചിന്മയാനന്ദജിയുടെ അനുസ്മരണ ചടങ്ങില്‍ രവീന്ദ്ര വര്‍മ്മ രാജ (ചിറക്കല്‍ കോവിലകം) മുഖ്യ അതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: