മുംബൈ: മറാത്ത സമുദായത്തിന് സംവരണം നല്‍കാനുള്ള ശുപാര്‍ശയ്ക്ക് എല്ലാവിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്.
നിയമപരമായി തന്നെ സമുദായത്തിന് സംവരണം ലഭിക്കും. സംസ്ഥാന നേതാക്കള്‍, മുതിര്‍ന്ന മറാത്ത വിപ്ലവ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ അധികൃതര്‍ എന്നിവരുമായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഫട്നാവിസ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്.
നേരത്തെ എത്രയും പെട്ടെന്ന് മാറാത്ത സമുദായത്തിന് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: