ഓണത്തിന് ഓഫറുകളുമായി നോക്കിയ സ്മാര്‍ട്ട് ഫോണ്‍

Friday 3 August 2018 1:00 am IST
പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് സമ്മാനത്തിന് അര്‍ഹത. പായ്ക്കറ്റിലുള്ള നിര്‍ദേശമനുസരിച്ച് പുതിയ ഫോണിന്റെ ഐഎംഇഐ നമ്പര്‍, 7026321144 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളികളാകാം.

കൊച്ചി: ഓണാഘോഷത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സമ്മാനങ്ങളുമായി നോക്കിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍.  ഒരു മാസത്തെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 

മഹീന്ദ്ര താര്‍  എസ്‌യുവിയാണ് ബമ്പര്‍ സമ്മാനം. കൂടാതെ ആറ് എന്‍ഫീല്‍ഡ് ബുള്ളറ്റുകളും ആഴ്ചതോറും എല്‍ ഇ ഡി ടിവികളും മ്യൂസിക് സിസ്റ്റവും സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിക്കും. 

പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് സമ്മാനത്തിന് അര്‍ഹത. പായ്ക്കറ്റിലുള്ള നിര്‍ദേശമനുസരിച്ച് പുതിയ ഫോണിന്റെ ഐഎംഇഐ നമ്പര്‍, 7026321144 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളികളാകാം. ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനത്തെക്കുറിച്ചും എങ്ങനെ സ്വന്തമാക്കാം എന്നതു സംബന്ധിച്ചും എസ്എംഎസ്സിലൂടെ അറിയിപ്പു ലഭിക്കും. സപ്തംബര്‍ ആദ്യ വാരം നടക്കുന്ന നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാന ജേതാക്കളെ  പ്രഖ്യാപിക്കും. വിജയികളെ എസ്എംഎസ് മുഖേനയും ഫോണ്‍ കോള്‍ വഴിയും വിവരം അറിയിക്കും. ഉത്സവ കാലയളവില്‍ നോക്കിയ 8 സിറോക്കോ മോഡല്‍ വാങ്ങുന്നവര്‍ക്ക് നോക്കിയ ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് സൗജന്യമായി ലഭിക്കും.

ഓണോത്സവത്തിന് കേരളീയര്‍ക്ക് നോക്കിയയുടെ പുതു തലമുറ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളായ നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നിവ ഉടന്‍ ലഭ്യമാക്കുമെന്ന്  എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു. ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും പുതിയ ഗൂഗ്ള്‍ സേവനങ്ങള്‍ ലഭ്യമാകും. കലര്‍പ്പറ്റതും സുരക്ഷിതവും പരിഷ്‌കരിച്ചതുമായ ആന്‍ഡ്രോയ്ഡ് വണ്‍, ആന്‍ഡ്രോയ്ഡ് ഗോ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാം. നോക്കിയ ഫോണുകളുടെ സവിശേഷതയായ മികച്ച പ്രകടനത്തോടൊപ്പം വശ്യമായ രൂപഭംഗിയും നിര്‍മാണ വൈദഗ്ധ്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൂന്നു പുതിയ മോഡലുകളും ആഗസ്റ്റ്് പന്ത്രണ്ടോടെ കേരളത്തിലെ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും. നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ മോഡലുകളും ഓണം ഓഫറില്‍ സ്വന്തമാക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.