ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ സില്‍ക്‌സില്‍ ഓണാഘോഷത്തിന് തുടക്കം

Friday 3 August 2018 1:01 am IST
'ഓണക്കോടിയ്‌ക്കൊപ്പം ഒന്നരക്കോടിയും' എന്ന കേരളത്തിലെ ഏറ്റവും വലിയ സമ്മാനപദ്ധതിക്ക് കേരളത്തിലുടനീളമുള്ള കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ തുടക്കമായി. മുപ്പത് ദിവസത്തെ ഈ സമ്മാനപദ്ധതിയിലൂടെ ഓരോ ദിവസവും കാര്‍, സ്‌കൂട്ടര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ കഴിയും.

കൊച്ചി: ഓണത്തിന് കല്യാണ്‍ സില്‍ക്‌സ് ഈ വര്‍ഷവും മലയാളിക്കായി ഒരുക്കുന്നത് ഏറ്റവും വലിയ സമ്മാന പദ്ധതിയാണ്. ആഗസ്റ്റ് ഒന്നു മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന സമ്മാനപദ്ധതിയിലൂടെ ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളാണ് കല്യാണ്‍ സില്‍ക്‌സ് മലയാളിയുടെ കൈകളിലെത്തിക്കുന്നത്.

'ഓണക്കോടിയ്‌ക്കൊപ്പം ഒന്നരക്കോടിയും' എന്ന കേരളത്തിലെ ഏറ്റവും വലിയ സമ്മാനപദ്ധതിക്ക് കേരളത്തിലുടനീളമുള്ള കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ തുടക്കമായി. മുപ്പത് ദിവസത്തെ ഈ സമ്മാനപദ്ധതിയിലൂടെ ഓരോ ദിവസവും കാര്‍, സ്‌കൂട്ടര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ കഴിയും. മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി, ഹീറോ ഡ്യൂയറ്റ് സ്‌കൂട്ടര്‍, ഇംപെക്‌സ് 40 എല്‍ഇഡി ടിവി, ഇംപെക്‌സ് 1 ടണ്‍ ഇന്‍വര്‍ട്ടര്‍ എയര്‍കണ്ടീഷണര്‍, പിജിയണ്‍ ഫാമിലി പാക്ക്, സാംസങ് ജെ-2 സ്മാര്‍ട്ട്‌ഫോണ്‍ എന്നീ സമ്മാനങ്ങള്‍ഓരോ ദിവസവും നേടാം. ഇതിനു പുറമെ മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സര്‍പ്രൈസ് സമ്മാനങ്ങളും ഈ ഓണാഘോഷത്തെ അവിസ്മരണീയമാക്കും. 

കല്യാണ്‍ സില്‍ക്‌സില്‍നിന്നും ഓരോ 2000 രൂപയുടെ പര്‍ച്ചേസിനൊപ്പം അല്ലെങ്കില്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്നുള്ള ഓരോ 1000 രൂപയുടെ പര്‍ച്ചേസിനൊപ്പവും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളില്‍നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ആഴ്ചതോറും കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളില്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ്. വിജയികളുടെ വിശദവിവരങ്ങള്‍ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കുകയും കല്യാണ്‍ സില്‍ക്‌സിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

''കല്യാണ്‍ സില്‍ക്‌സിന്റെ ഓണക്കോടിയോടൊപ്പം ഒന്നരക്കോടിയും എന്ന പദ്ധതിയില്ലാതെ മലയാളിക്ക് ഓണാഘോഷം പൂര്‍ണമാകില്ല. സുതാര്യമായ നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്ത് കാലതാമസം കൂടാതെ സമ്മാനങ്ങള്‍ വിതരണം ചെയ്യുക എന്നതാണ് കല്യാണ്‍ സില്‍ക്‌സിന്റെ രീതി. ഇതുവഴി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷം ഒരിക്കല്‍ക്കൂടി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,'' കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. ഈ സമ്മാനപദ്ധതി ബെംഗളൂരു ഷോറൂമിലും സംഘടിപ്പിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.