ഹവാല: ഡി. കെ ശിവകുമാറിന് ഇടക്കാല ജാമ്യം

Friday 3 August 2018 1:09 am IST

ന്യൂദല്‍ഹി: ഹവാല ഇടപാടു കേസില്‍ കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി ഡി. കെ ശിവകുമാറിന് സാമ്പത്തിക ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാംപ്രതി സച്ചിന്‍ നാരായണന്‍, മൂന്നാംപ്രതി സുനില്‍കുമാര്‍ ശര്‍മ, നാലാം പ്രതി ആഞ്ജനേയ ഹനുമന്ത, അഞ്ചാംപ്രതി രാജേന്ദ്ര എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. 

ശിവകുമാറിന്റെ വീട്ടിലും ദല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റിലും മറ്റിടങ്ങളിലുമായി നടത്തിയ നടത്തിയ റെയ്ഡില്‍ നിന്നും 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ശിവകുമാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറികളും ലഭിച്ചു. കര്‍ണാടകയിലെ ഹവാല ഇടപാടുകളുടെ സൂത്രധാരന്‍ ശിവകുമാറാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.