ഇമ്രാന്റെ സത്യപ്രതിജ്ഞക്ക് കൂട്ടുകാര്‍ മാത്രം

Thursday 2 August 2018 8:45 pm IST
ആഗസ്ത് 11ന് നടക്കുന്ന ചടങ്ങില്‍ ബന്ധുക്കളും നേതാക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് ഒരു ദേശീയ പരിപാടിയായിരിക്കും. പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് വക്താവ് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ക്ഷണമില്ല.

ആഗസ്ത് 11ന് നടക്കുന്ന ചടങ്ങില്‍ ബന്ധുക്കളും നേതാക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് ഒരു ദേശീയ പരിപാടിയായിരിക്കും. പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് വക്താവ് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സുനില്‍ ഗാവസ്‌ക്കര്‍, കപില്‍ ദേവ്, നവജ്യോത്‌സിങ്ങ് സിദ്ധു തുടങ്ങിയവരെ ഇമ്രാന്‍ ക്ഷണിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ക്ഷണങ്ങള്‍ നിലനില്‍ക്കുമോയെന്ന് വ്യക്തമല്ല. മോദി അടക്കമുള്ളവരെയും അമീര്‍ ഖാന്‍ തുടങ്ങിയവരെയും ക്ഷണിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.