കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം കൊന്നു

Friday 3 August 2018 1:14 am IST
ലോലാബ് മേഖലയിലെ ഖുംറിയാലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാ സൈന്യം വെടിവച്ചു കൊന്നു. ഈ ആഴ്ചയുടെ തുടക്കത്തില്‍ കുപ്‌വാരയില്‍ ഒരു പോലീസുകാരന്റെ കൈയില്‍ നിന്നും തീവ്രവാദികള്‍ തട്ടിയെടുത്ത തോക്കും ഇവരില്‍ നിന്ന് സേന കണ്ടെടുത്തു. ലോലാബ് മേഖലയിലെ ഖുംറിയാലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരര്‍  വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. 

സഹൂര്‍ അഹമ്മദ്, ബിലാല്‍ അഹമ്മദ് ഷാ എന്നിവരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചതെന്നും പ്രദേശത്ത് നടന്ന നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടായിരുന്നുവെന്നും സൈനിക വക്താവ് അറിയിച്ചു. പോലീസില്‍ നിന്ന് തട്ടിയെടുത്ത തോക്ക് കൂടാതെ ഒരു എ കെ 47 തോക്കും ഇവരില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.