മണ്‍സൂണ്‍: ഇതുവരെ ലഭിച്ചത് 163.9 സെ.മീ. മഴ

Friday 3 August 2018 1:21 am IST

ഇടുക്കി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ച് ആദ്യ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 163.94 സെന്റീമീറ്റര്‍ മഴ. പ്രതീക്ഷിച്ചതിലും 24 സെ.മീ. മഴ കൂടുതല്‍. 

ഏറ്റവും അധികം മഴ ലഭിച്ചത് കോഴിക്കോടാണ് 213.59 സെ.മീ. തൊട്ടുപിന്നില്‍ ഇടുക്കിയാണ് 212.85. കണ്ണൂര്‍-196.98, എറണാകുളം-191.56, വയനാട്-191.51, മലപ്പുറം-178.83,  കോട്ടയം-176.37, കാസര്‍കോട്-175.7, പാലക്കാട്-150.45, തൃശൂര്‍-138.52, ആലപ്പുഴ-126.19, പത്തനംതിട്ട-125.96, കൊല്ലം-99.5, തിരുവനന്തപുരം-63.65 സെ.മീറ്ററും വീതം മഴ ലഭിച്ചു. 

പ്രതീക്ഷിച്ചതിലും മഴ ഏറ്റവും അധികം കൂടിയത് ഇടുക്കിയിലാണ്. 45 ശതമാനം അധികമഴ ഇടുക്കിയില്‍ ലഭിച്ചപ്പോള്‍ കോട്ടയത്തും പാലക്കാടും 40 ശതമാനം വീതം മഴ ലഭിച്ചു. കാസര്‍കോട് 18 ശതമാനവും തൃശൂര്‍ എട്ട് ശതമാനവും മഴ കുറഞ്ഞു. കേരളത്തില്‍ മഴ കൂടിയപ്പോള്‍ ലക്ഷദ്വീപില്‍ 43 ശതമാനം മഴ കുറഞ്ഞു. 

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നീണ്ട് നില്‍ക്കുന്ന സപ്തംബര്‍ അവസാനം വരെ 220 സെ.മീ. മഴ സംസ്ഥാനത്ത് ലഭിക്കേണ്ട സ്ഥാനത്താണ് ആദ്യഘട്ടത്തില്‍ ഇത്രയുമധികം മഴ ലഭിച്ചത്. വരും സമയങ്ങളില്‍ മഴ കുറയാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.