കേരളത്തിലേക്കുള്ള ബംഗ്ലാദേശികളുടെ കടന്നുകയറ്റം

Friday 3 August 2018 1:22 am IST

ഭാരതത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള ബംഗ്ലാദേശികളുടെ കടന്നുകയറ്റത്തിനെതിരെ കേന്ദ്രഗവണ്മെന്റ് ശക്തമായ നടപടി സ്വികരിക്കുമ്പോള്‍ അവിടെ നിന്ന് പലായനം ചെയ്യുന്നവര്‍ കൂടുതലായും തമ്പടിക്കുന്ന നമ്മുടെ കേരളത്തിലാണെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ ഭയത്തോടും ഏറേ ആശങ്കയോടും മാത്രമേ കേള്‍ക്കുവാന്‍ കഴിയൂ. നമ്മള്‍ ഭായിമാര്‍ എന്ന് വിളിക്കുന്ന ആളുകള്‍ പലരും ബംഗ്ലാദേശികള്‍ ആണെന്നതാണ് സത്യം. ഭാഷകൊണ്ടും രൂപഭാവങ്ങള്‍കൊണ്ടും ബംഗാളികളോട് സാദൃശ്യമുള്ള ഇവരെ തിരിച്ചറിയുക ഏറെ പ്രയാസമാണ്.

കുറഞ്ഞ കൂലിക്ക് തൊഴില്‍ എടുക്കും എന്ന താത്കാലിക ലാഭത്തിനുവേണ്ടി നമ്മള്‍ നാട്ടില്‍ കുടിയിരുത്തുന്നത് നമ്മുടെ ജീവനെടുക്കുവാന്‍ മടിക്കാത്ത കൊടും ക്രിമിനലുകളെ ആണെന്ന സത്യം നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. കേരളാ പൊലീസിനോ തൊഴില്‍ വകുപ്പിനോ ഇവരെ കുറിച്ച് യാതൊന്നും അറിയില്ല.

ഇവര്‍ തൊഴില്‍ എടുക്കുന്ന സ്ഥങ്ങള്‍ പലപ്പോഴും അനധികൃതമായത് കൊണ്ട് തൊഴില്‍ ഉടമയും ഇത് തിരക്കാറില്ല. ബംഗ്ലാദേശില്‍ നിന്നും പല കേസുകളിലും പെടുന്നവരുടെയും തീവ്രവാദി ബന്ധമുള്ളവരുടെയും ഒളിയിടമായി മാറുകയാണ് കേരളം. പലപ്പോഴും തദ്ദേശിയര്‍ക്ക് ഇവരെ ഭയന്ന് പുറത്തിറങ്ങാന്‍ ഭയമാണ്. പട്ടാപകല്‍ പോലും മനുഷ്യന്റെ കഴുത്തറക്കുവാന്‍ ഇവര്‍ മടികാണിക്കില്ല എന്നത് പെരുമ്പാവൂര്‍ സംഭവങ്ങള്‍ തെളിയിക്കുന്നു. ആയതിനാല്‍ ഇത്തരക്കാരെ കേരളത്തില്‍ നിന്ന് കണ്ടെത്തി തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ജയകുമാര്‍ വെളിക്കകത്ത്

ഇടുക്കി

ആദിവാസികളെ സംരക്ഷിക്കുക

ആദിവാസികളുടെ ദയനീയ അവസ്ഥയെപ്പറ്റി അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. ഐക്യ കേരളപ്പിറവി മുതല്‍ ആദിവാസികള്‍ക്കും വനവാസികള്‍ക്കും വേണ്ടി സര്‍ക്കാരുകള്‍ ചിലവിട്ട കോടികള്‍ ആരുടെയൊക്കെ കീശകളില്‍ പോയി എന്ന് അന്വേഷണം നടത്തേണ്ടതാണ്. 

പ്രതിബദ്ധതയുള്ള വിവരാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നാല്‍ ഈ തുകകള്‍ വിഴുങ്ങിയ, കോടികള്‍ കട്ടു തിന്ന ഉദ്യോഗസ്ഥവൃന്ദത്തിനെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വെളിച്ചത്ത് കൊണ്ടുവരാം. 

അധികം നാള്‍ അവരെ അങ്ങനെ ഇരുട്ടത്ത് നിര്‍ത്തി സുഖിപ്പിക്കുന്നത് അത്ര ശരിയാണോ എന്ന് പ്രബല രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കേണ്ടതല്ലേ?. സുരക്ഷിതമായ വീടുകളോ ഭക്ഷണമോ ഇല്ലാത്ത ആദിവാസികളെ ഇനിയും ഇങ്ങനെ കഷ്ടപ്പെടാന്‍ വിടണോ അതോ അവരെ മനുഷ്യരായി ജീവിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കണോ എന്ന് സംസ്ഥാന സര്‍ക്കാരും പൊതു സമൂഹവും തീരുമാനിക്കണം. കൂട്ടത്തില്‍ ഇവരുടെ ഭൂമിയും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്ന കോടികളുടെ സഹായ ധനവും കൈക്കലാക്കിയ കാട്ടുകള്ളന്മാരെ കണ്ടുപിടിക്കുകയും വേണം.

സി.പി. വേലായുധന്‍ നായര്‍

തിരുവനന്തപുരം

ഞെക്കിക്കൊല്ലരുത്, പ്‌ളീസ്

കെഎസ്ആര്‍ടിസിയെ ഞെക്കിക്കൊല്ലാന്‍ പലരും ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രി.

വെടിവെച്ചുകൊന്നു, തല്ലിക്കൊന്നു, കുത്തിക്കൊന്നു, ഇപ്പോള്‍ ദേ, ഞെക്കിക്കൊല്ലുന്നു.

രാമന്‍ നായര്‍,

കോട്ടയം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.