എന്‍ഡിഎ സംഘം ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും

Friday 3 August 2018 1:28 am IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ.് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം ഇന്ന്  കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ശ്രീധരന്‍പിള്ളയുടെ ആദ്യ പരിപാടിയാണ് പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം.

രാവിലെ 8 മണിക്ക് കിടങ്ങറയില്‍ നിന്ന്  പര്യടനം തുടങ്ങുന്ന സംഘം മുട്ടാര്‍, പുളിങ്കുന്ന്, കാവാലം, വെളിയനാട്,കൈനകരി എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. പശ്‌ന പരിഹാരത്തിന് കേന്ദ്ര സഹായം ഉറപ്പാക്കാന്‍ ബിജെപി എല്ലാവരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.