ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജിവച്ചു

Thursday 2 August 2018 10:51 pm IST

 

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.നസീര്‍ ഇന്നലെ ഉച്ചയോടെ സെക്രട്ടറിക്ക് മുമ്പാകെ രാജി സമര്‍പ്പിച്ചു. മുസ്‌ലിം ലീഗിലെ തന്നെ കെ.ടി.അനസിന് പ്രസിഡണ്ട് സ്ഥാനം കൈമാറ്റം ചെയ്യുന്നതിനാണ് രാജിവെച്ചത്. മുസ്ലീം ലീഗ് ഒറ്റയ്ക്ക് ഭരണം നടത്തുന്ന പഞ്ചായത്താണ് ഇരിക്കൂര്‍. 2015ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥനത്തെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ രണ്ടര വര്‍ഷം വീതം ഇരു കൂട്ടര്‍ക്കും സ്ഥാനം വഹിക്കാം എന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാടനുസരിച്ചാണ് നസീര്‍ പ്രസിഡണ്ടായതും ഇപ്പോള്‍ രാജിവെച്ചതും. പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് രാജിക്കാര്യം അറിയിച്ച കെ.ടി.നസീര്‍ കഴിഞ്ഞ രണ്ടേമുക്കാല്‍ വര്‍ഷത്തെ ഭരണനേട്ടങ്ങളും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതിനിര്‍വഹണത്തില്‍ 90 ശതമാനം പൂര്‍ത്തിയാക്കി. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുകയും തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവര്‍ത്തനത്തിന് ബ്ലോക്ക് തലത്തില്‍ മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ആര്‍.അശ്രഫ്, അബ്ദുള്‍ സലാം ഇരിക്കൂര്‍, മടവൂര്‍ അബ്ദുള്‍ ഖാദര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.