കോഹ്‌ലി ഷോ

Thursday 2 August 2018 10:51 pm IST
ഇംഗ്ലീഷ് പേസ് പടയ്ക്ക് മുന്നില്‍ ഇന്ത്യയുടെ മുന്‍നി ര തകര്‍ന്നു വീണു.ഇടം കൈയന്‍ പേസ് ബൗളര്‍ സാം കറനാണ് ഇന്ത്യന്‍ മുന്‍നിരക്കാരെ കശക്കിയെറിഞ്ഞത്. ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും മൂന്നാം നമ്പറിലിറങ്ങിയ രാഹുലും സാമിന്റെ പേസില്‍ കൂടാരം കയറി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയും കറന് മുന്നില്‍ കീഴടങ്ങി.

ലണ്ടന്‍:  നായകന്‍ വിരാട് കോഹ്‌ലി പൊരുതിക്കുറിച്ച സെഞ്ചുറിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ 274 റണ്‍സെടുത്തു.  149 റണ്‍സെടുത്ത കോഹ് ലിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയത്. ഇംഗ്ലണ്ടില്‍ കോഹ്‌ലിയുടെ ആദ്യ സെഞ്ചുറിയാണിത്. ഇംഗ്ലണ്ട് നേരത്തെ 287 റണ്‍സിന് പുറത്തായി.

തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ കോഹ്‌ലി ഒറ്റയ്ക്കാണ് കരകയറ്റിയത്്. 172 പന്ത് നേരിട്ട കോഹ് ലി പതിനാല് ഫോറുള്‍പ്പെടെയാണ് നൂറ് തികച്ചത്.

ഇംഗ്ലീഷ് പേസ് പടയ്ക്ക് മുന്നില്‍ ഇന്ത്യയുടെ മുന്‍നി ര തകര്‍ന്നു വീണു.ഇടം കൈയന്‍ പേസ് ബൗളര്‍ സാം കറനാണ് ഇന്ത്യന്‍ മുന്‍നിരക്കാരെ കശക്കിയെറിഞ്ഞത്. ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും മൂന്നാം നമ്പറിലിറങ്ങിയ രാഹുലും സാമിന്റെ പേസില്‍ കൂടാരം കയറി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയും കറന് മുന്നില്‍ കീഴടങ്ങി.

ആദ്യ വിക്കറ്റില്‍ മുരളി വിജയും ശിഖര്‍ ധവാനും 50 റണ്‍സ് നേടി ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ഇരുപതു റണ്‍സ് നേടിയ വിജയിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സാം കറാന് ഇന്ത്യക്ക് ആദ്യ തിരിച്ചടി നല്‍കിയത്. മൂന്നാമനായി എത്തിയ രാഹുലിനെ നിലയുറപ്പിക്കും മുമ്പ് കറന്‍ വീഴ്ത്തി. വേഗത്തില്‍ വന്ന പന്ത്് രാഹുലിന്റെ സ്റ്റമ്പുമായി പറന്നു.. നാലു റണ്‍സാണ് സമ്പാദ്യം. പിന്നീട് ധവാന്റെ ഊഴമായിരുന്നു. കറന്റെ പന്തില്‍ മലാന്‍ പിടികൊടുക്കുമ്പോള്‍ ധവാന്റെ സ്‌കോര്‍ 26 റണ്‍സ്.

ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ഇംഗ്ലീഷ് പേസ് പടയെ ഭംഗിയായി നേരിട്ടു. ചായ സമയത്തിന് മുമ്പ് അര്‍ദ്ധ സെഞ്ചുറിയും തികച്ചു. അതിനിടെ രഹാനെയുടെ വിക്കറ്റ് വീണു. പതിനഞ്ച് റണ്‍സ് കുറിച്ച രഹാനെ ബെന്‍ സ്‌റ്റോക്ക്‌സിന്റെ പന്തില്‍ ജെന്നിങ്ങ്‌സിന് ക്യാച്ച് നല്‍കി. പിന്നീടെത്തിയ കാര്‍ത്തിക് സംപൂജ്യനായി മടങ്ങി. സ്‌റ്റോക്ക്‌സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. അതേസമയം ഹാര്‍ദിക് പാണ്ഡ്യ അല്‍പ്പസമയം പിടിച്ചു നിന്നു. 22 റണ്‍സ് എടുത്ത പാണ്ഡ്യ കറന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ അശ്വിന്‍ പത്ത് റണ്‍സുമായി മടങ്ങി.

ഒമ്പത് വിക്കറ്റിന് 285 റണ്‍സെന്ന സ്‌കോറിന് രാവിലെ ഇന്നിങ്ങസ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ട് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും നിലംപൊത്തി. 80 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ അറുപത്തിരണ്ട് റണ്‍സിന് നാലു വിക്കറ്റും പേസര്‍ മുഹമ്മദ് ഷമി അറുപത്തിനാല് റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തി.

സ്‌കോര്‍ ബോര്‍ഡ്: ഇംഗ്ലണ്ട് എ.എന്‍ കുക്ക് ബി അശ്വിന്‍ 13, കെ.കെ. ജന്നിങ്ങ്‌സ് ബി മുഹമ്മദ് ഷമി 42, ജോ റൂട്ട് റണ്‍ഔട്ട് 80, ഡി.ജെ.മലാന്‍ എല്‍ബിഡബ്‌ളീയു ബി മുഹമ്മദ് ഷമി 8, ബെയര്‍സ്‌റ്റോ ബി യാദവ് 70, ബെന്‍സ്‌റ്റോക്ക്‌സ് സി ആന്റ് ബി അശ്വിന്‍ 21, ബട്ട്‌ലര്‍ എല്‍ബഡബ്‌ളീയു ബി അശ്വിന്‍ 0, എസ്.എം കറന്‍ സി കാര്‍ത്തിക്ക് ബി മുഹമ്മദ് ഷമി 24, റാഷിദ് എല്‍ബിഡബ്‌ളീയു ബി ശര്‍മ 13,എസ്.സി. ബ്രോഡ് എല്‍ബിഡബ്‌ളീയു അശ്വിന്‍ 1, ആന്‍ഡേഴ്‌സണ്‍ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 13, ആകെ 287.

വിക്കറ്റ് വീഴ്ച: 1-26, 2-98, 3-112, 4-216, 5-223, 6-224, 7-243, 8-278, 9-283

ബൗളിങ്: ഉമേഷ് യാദവ്: 17-2-56-1, ഇയാന്‍ ശര്‍മ 17-1-46-1, അശ്വിന്‍ 26-7-62,4. , മുഹമ്മദ് ഷമി 19.4-2-64-3, ഹാര്‍ദിക് പാണ്ഡ്യ 10- 1-46-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.