ഖാദി ബോര്‍ഡ് ഓണം-ബക്രീദ്‌മേള മേള ഇന്നാരംഭിക്കും

Thursday 2 August 2018 10:51 pm IST

 

കണ്ണൂര്‍: ഖാദി ബോര്‍ഡ് ഓണം-ബക്രീദ്‌മേള മേള കണ്ണൂര്‍ ഖാദിഭവനില്‍ ഇന്നാരംഭിക്കുമെന്ന് ഖാദി ബോര്‍ഡ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം ടൗണ്‍ സ്‌ക്വയറിനടുത്തുള്ള ഖാദി ടവറില്‍ രാവിലെ 11ന് രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് അധ്യക്ഷത വഹിക്കും. പുതുതായി പുറത്തിറക്കുന്ന ഖാദി ജീന്‍സ് വിപണന ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് കൂപ്പടം സാരി വിപണന ഉദ്ഘാടനം ഖാദി ബോര്‍ഡ് മെമ്പര്‍ കെ.ധനഞ്ജയനും സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷും നിര്‍വഹിക്കും. 

പ്രകൃതിദത്തമായ പട്ടുനൂലില്‍ നെയ്‌തെടുത്ത അത്യാകര്‍ഷകങ്ങളും മായം ചേരാത്തതുമായ ബഹുവര്‍ണ ഖാദി പട്ടുസാരികളും കൂപ്പടം സാരി മുതല്‍ ഖാദി ജീന്‍സ് വരെ മേളയില്‍ ഒരുക്കിയിട്ടുണ്ട്. തുണിത്തരങ്ങള്‍ക്കു പുറമേ ഖാദി, കോട്ടന്‍, മസ്ലിന്‍, ഖാദി സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, ഖാദി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഗുണമേന്‍മയുള്ള കിടക്ക, തലയിണ, തേന്‍, എള്ളെണ്ണ, സോപ്പ്, നോട്ട്ബുക്ക് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളോടെയാണ് ഇത്തണത്തെ മേള. മേളയില്‍ ഖാദിക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും സ്വര്‍ണ സമ്മാനങ്ങളും ലഭ്യമാണ്. ഓരോ 1000 രൂപയുടെ പര്‍ച്ചേയ്‌സിനും ഒരു സമ്മാന കൂപ്പണ്‍ നല്‍കും. നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കും. ഒന്നാംസ്ഥാനക്കാര്‍ക്ക് കാര്‍, രണ്ടാം സമ്മാനം അഞ്ച് പവന്‍, മൂന്നാം സമ്മാനം 1 പവന്‍ വീതം അഞ്ചു പേര്‍ക്ക് കൂടാതെ ഓരോ ജില്ലയിലും ആഴ്ചതോറും ഒരാള്‍ക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50000 രൂപയുടെ ക്രെഡിറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വാര്‍ത്താ സമ്മേളനത്തില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയരക്ടര്‍ ടി.സി.മാധവന്‍ നമ്പൂതിരി, എന്‍.നാരായണന്‍, പി.പത്മനാഭന്‍, ടി.വി.വിനോദ് കുമാര്‍, കെ.വി.ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.