ഇയാന്‍ ഹ്യൂം പൂനെ സിറ്റി എഫ്‌സിയില്‍

Friday 3 August 2018 1:44 am IST

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സ് കൈവിട്ട മലയാളികളുടെ ഇഷ്ടതാരം ഇയാന്‍ ഹ്യൂം ഐപിഎല്‍ അഞ്ചാം സീസണില്‍ പൂനെ സിറ്റി എഫ്‌സിക്കായി കളിക്കും. കാനഡക്കാരനായ ഹ്യൂമുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി പൂനെ എഫ്‌സി ക്ലബ്ബ് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. കരാര്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഹ്യൂം. നാലു സീസണുകളിലായി ബ്ലാസ്റ്റേഴ്‌സ്, എടികെ എന്നീ ടീമുകള്‍ക്കായി 28 ഗോളുകള്‍ നേടിയിട്ടുണ്ട്. ഐഎസ്എല്ലില്‍ ഇതുവരെ 59 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹ്യൂം അറിയിച്ചിരുന്നതാണ്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഹ്യൂമിനെ കൈവിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.