മലമ്പുഴ: ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശം

Friday 3 August 2018 10:09 am IST
നേരത്തേ നാല് ഷട്ടറുകള്‍ ഉള്ള അണക്കെട്ടിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ മൂന്നു സെന്റിമീറ്റര്‍ വീതമായിരുന്നു തുറന്നത്. പരമാവധി സംഭരണ ശേഷിയായ 115.06 മീറ്റര്‍ എത്താനായതിനെത്തുടര്‍ന്നാണ് അണക്കെട്ട് തുറന്നത്.

മലമ്പുഴ: നാല് വര്‍ഷത്തിന് ശേഷം തുറന്ന മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാലു ഷട്ടറുകളും ഒന്‍പതു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുഴയിലേക്ക് ഒഴുക്കി തുടങ്ങിയിരുക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.

നേരത്തേ നാല് ഷട്ടറുകള്‍ ഉള്ള അണക്കെട്ടിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ മൂന്നു സെന്റിമീറ്റര്‍ വീതമായിരുന്നു തുറന്നത്. പരമാവധി സംഭരണ ശേഷിയായ 115.06 മീറ്റര്‍ എത്താനായതിനെത്തുടര്‍ന്നാണ് അണക്കെട്ട് തുറന്നത്.

കല്‍പാത്തി, ഭാരതപ്പുഴകളുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു ജലവിഭവവകുപ്പ് അറിയിച്ചു. മലമ്ബുഴയ്ക്കു സമീപം വനമേഖലകളില്‍ ഇന്നലെ രാത്രി മഴ ശക്തമായതാണു ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണം. 115.06 മീറ്റര്‍ പരമാവധി നിരപ്പുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണ് ജലനിരപ്പ്. കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനാല്‍ മലമ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനവും ഇന്നാരംഭിക്കും.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടി പിന്നിട്ടു. വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍, കുറഞ്ഞ അളവില്‍ മാത്രമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. 2398 അടിയിലെത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും. മഴ കുറഞ്ഞതിനാല്‍ ഈ അളവിലേക്ക് ജലനിരപ്പെത്താന്‍ ഏതാനും നാളുകള്‍ വേണ്ടി വരും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.