ബിഷപ്പിന്റെ പീഡനം: അന്വേഷണ സംഘം ദല്‍ഹിക്ക്

Friday 3 August 2018 10:37 am IST
വൈക്കം ഡി‌വൈ‌എസ്‌പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നെടുമ്പാശേരിയില്‍ നിന്നുമാണ് ദല്‍ഹിക്ക് തിരിച്ചത്. ദല്‍ഹിയില്‍ വച്ച് കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളില്‍ നിന്നും മൊഴിയെടുക്കും.

കൊച്ചി: ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെതിരായ ബലത്സംഗ കേസില്‍ അന്വേഷണ സംഘം ഇന്ന് ദല്‍ഹിയിലെത്തും. ദല്‍ഹിയിലെ മൊഴിയെടുപ്പിന് ശേഷം അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം ചോദ്യം ചെയ്യലിന് ശേഷം മാത്രമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

വൈക്കം ഡി‌വൈ‌എസ്‌പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നെടുമ്പാശേരിയില്‍ നിന്നുമാണ് ദല്‍ഹിക്ക് തിരിച്ചത്. ദല്‍ഹിയില്‍ വച്ച് കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളില്‍ നിന്നും മൊഴിയെടുക്കും. കന്യാസ്ത്രീ തന്റെ ഭാര്‍ത്താവുമായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്നാണ് ഭാര്യ നല്‍കിയിരിക്കുന്ന പരാതി.  കത്തലിക് ബിഷപ്സ് കോണ്‍‌ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഓസ്വാള്‍സ് ഗ്രേസില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തേക്കും.

പരാതി നല്‍കിയ കന്യാസ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ചില കന്യാസ്ത്രീകള്‍ ദല്‍ഹിയില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുമെന്നാണ് സൂചന. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.