ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും

Friday 3 August 2018 10:45 am IST
മെയ്‌ 11നാണ് അഞ്ചംഗ കൊളീജിയം ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് നിര്‍ദ്ദേശിച്ചത്. മെയ്‌ 11ന് ധാരണയായ ആദ്യ കൊളീജിയം ജസ്റ്റിസ് കെ.എം. ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയേയുമാണ് ശുപാര്‍ശ ചെയ്തിരുന്നത്.

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

മെയ്‌ 11നാണ് അഞ്ചംഗ കൊളീജിയം ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് നിര്‍ദ്ദേശിച്ചത്. മെയ്‌ 11ന് ധാരണയായ ആദ്യ കൊളീജിയം ജസ്റ്റിസ് കെ.എം. ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയേയുമാണ് ശുപാര്‍ശ ചെയ്തിരുന്നത്. ഇവരില്‍ ഇന്ദു മല്‍ഹോത്രയുടെ ശിപാര്‍ശ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് കെ.എം. ജോസഫിന്റെ ശുപാര്‍ശ മടക്കിയിരുന്നു. 

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.