കണ്ണൂരില്‍ കൊക്കൈന്‍ വില്‍‌പന നടത്തിയ നൈജീരിയക്കാരന്‍ അറസ്റ്റില്‍

Friday 3 August 2018 11:36 am IST
കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് പ്രതിയെ വലയിലാക്കിയത്. മുംബൈയില്‍ താമസിക്കുന്ന ഇയാള്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി ബസില്‍ കണ്ണൂരിലെത്തുകയായിരുന്നു.

കണ്ണൂര്‍: നഗരത്തില്‍ കൊക്കൈന്‍ വില്‍പന നടത്തിയ നൈജീരിയന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സിന്‍ന്തേര ഫ്രാന്‍സിസ് (28) ആണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യാന്തര കൊക്കൈയിന്‍ വില്‍പനയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു.

കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് പ്രതിയെ വലയിലാക്കിയത്. മുംബൈയില്‍ താമസിക്കുന്ന ഇയാള്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി ബസില്‍ കണ്ണൂരിലെത്തുകയായിരുന്നു. റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് കൊക്കൈന്‍ വില്‍പന നടത്തുന്നതിനും പുതിയ വിപണി കണ്ടെത്തുന്നതിന് ഒരാളെ കാത്ത് നില്‍ക്കുമ്പ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. 

പരിശോധനയില്‍ ഇയാളുടെ പഴ്സില്‍ നിന്നും മൂന്നു ഗ്രാം കൊക്കൈന്‍ പിടികൂടി. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 60,000 രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.