സുപ്രീംകോടതി നടപടികളുടെ തത്സമയ സം‌പ്രേഷണം രണ്ടാഴ്ചയ്ക്കകം

Friday 3 August 2018 12:22 pm IST
അറ്റോര്‍ണി ജനറലിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂദല്‍ഹി: സുപ്രീംകോടതി നടപടികളുടെ തത്സമയ സം‌പ്രേഷണം രണ്ടാഴ്ചയ്ക്കകം ഉണ്ടാകും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ ഈ മാസം 17ന് കോടതി അന്തിമവാദം കേള്‍ക്കും. 

അറ്റോര്‍ണി ജനറലിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.  ഇന്ദിര സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ജൂലൈ 23ന് വീണ്ടും പരിഗണിക്കും.

കോടതി നടപടി സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നടപ്പാക്കണമെന്ന് കേന്ദ്രവും ആവശ്യപ്പെട്ടിരുന്നു. തത്സമയ സംപ്രേഷണം സുപ്രീംകോടതി ഉടന്‍ ആരംഭിക്കേണ്ടതാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും കോടതിയെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.