വിദേശ വനിതയുടെ കൊലപതകത്തില്‍ സിബിഐ അന്വേഷണമില്ല

Friday 3 August 2018 1:17 pm IST
കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഹൈക്കോടതി സുഹൃത്തിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയ വിദേശ വനിതയെ തലസ്ഥാന നഗരത്തില്‍ നിന്നാണ് കാണാതായത്.

കൊച്ചി: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നതെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം പ്രസക്തമല്ലെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം കോടതി അംഗീകരിച്ചു. 

പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.  കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഹൈക്കോടതി സുഹൃത്തിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയ വിദേശ വനിതയെ തലസ്ഥാന നഗരത്തില്‍ നിന്നാണ് കാണാതായത്. പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ ഇവിടെ നിന്ന് മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. 

ലാത്വിയന്‍ പൗരത്വമുള്ള വിദേശ വനിതയും കുടുംബവും അഞ്ച് വര്‍ഷമായി അയര്‍ലന്റിലാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.