ജെയ്റ്റ്‌ലി വീണ്ടും ഓഫീസിലേക്ക്

Friday 3 August 2018 1:29 pm IST

ന്യൂദല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ മാസം പകുതിയോടെ തിരികെ ഓഫീസിലെത്തും. വൃക്കമാറ്റിവെക്കലിനു ശേഷം വിശ്രമത്തിലാണ് മന്ത്രി. മന്ത്രാലയത്തില്‍നിന്ന് ചികിത്സയ്ക്ക് വിട്ടുനിന്ന കാലത്ത് പീയൂഷ് ഗോയലാണ് വകുപ്പു ചുമതല വഹിക്കുന്നത്. നോര്‍ത്ത് ബ്ലോക്കിലെ മന്ത്രാലയ ഓഫീസ് കുടുതല്‍ പരിശോധനകള്‍ക്കും അണുവിമുക്തമാക്കലിനുമുള്ള പ്രവര്‍ത്തനത്തിലാണ്. പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍, ജോലിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.