ന്യൂദല്‍ഹി: കീഴാറ്റുർ ബൈപ്പാസ് സമരത്തിലെ വയൽകിളികള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യത പരിശോധിക്കുമെന്ന് ഗഡ്കരി ഉറപ്പ് നല്കി. ബദല്‍ പാതയ്ക്കായി സാങ്കേതിക സമിതിയെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംതൃപ്തരെന്ന് സമരസമിതിയും അറിയിച്ചു. കീഴാറ്റൂര്‍ ബൈപ്പാസിന്റെ നിലവിലെ അലൈന്മെന്റ് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വയല്‍ക്കിളികളുമായി കേന്ദ്രം ചര്‍ച്ച നടത്തിയത്.
നിര്‍ദ്ദിഷ്ട ദേശീയപാതയുടെ അലൈന്മെന്റ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം കീഴാറ്റൂരിലെത്തും. ദേശീയപാതയ്ക്ക് പകരം മേല്‍പാലം നിര്‍മിക്കാമെന്ന് സമരനേതാക്കള്‍ പറഞ്ഞെങ്കിലും അത് പ്രായോഗികമല്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അലൈന്മെന്റ് മാറ്റുന്നത് പരിഗണിക്കാമെന്ന് ഗഡ്കരി ഉറപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: