കീഴാറ്റൂര്‍: കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമെന്ന് സിപി‌എം

Friday 3 August 2018 3:29 pm IST
വികസനത്തിനെതിരായ സമരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കളിയാണെതെന്നും കോടിയേരി പറഞ്ഞു.

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തിലെ കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെഡറല്‍ ശ്രമം തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിനെ ചര്‍ച്ചയ്ക്ക് വിളിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

വികസനത്തിനെതിരായ സമരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കളിയാണെതെന്നും കോടിയേരി പറഞ്ഞു. കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യത പരിശോധിക്കുമെന്ന് ഗഡ്കരി വയല്‍കിളികള്‍ക്ക് ഉറപ്പ് നല്‍കിരുന്നു. ഇതിനെതിരെയാണ് കോടിയേരിയുടെ പ്രസ്താവന. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംതൃപ്തരെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്. 

നിര്‍ദ്ദിഷ്ട ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നത് സംബന്ധിച്ച്‌ പഠിക്കാന്‍ കേന്ദ്ര സംഘം കീഴാറ്റൂരിലെത്തും. ദേശീയപാതയ്ക്ക് പകരം മേല്‍പാലം നിര്‍മിക്കാമെന്ന് സമരനേതാക്കള്‍ പറഞ്ഞെങ്കിലും അത് പ്രായോഗികമല്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.