വോട്ടുറപ്പാക്കാന്‍ ക്രിമിനലുകള്‍

Friday 3 August 2018 5:13 pm IST
പെരുമ്പാവൂര്‍ ഇപ്പോള്‍ മിനി ബംഗ്‌ളാദേശായി മാറിയിരിക്കുകയാണ്. ഒന്നരലക്ഷം പേരാണ് ഇത്തരത്തില്‍ ഇവിടെയുള്ളത്. ഇവര്‍ക്കെല്ലാം ആധാറും റേഷന്‍ കാര്‍ഡുകളുമൊക്കെയുണ്ട്. ഇവര്‍ ഇവിടത്തെ പൗരന്മാരായി മാറിയിരിക്കുന്നു! കേരളത്തില്‍ 30 ലക്ഷം ഇതര സംസ്ഥാനക്കാര്‍ ഉണ്ടെന്നാണ് കണക്ക്.

ജനവിരുദ്ധമായതിനോടെല്ലാം കമ്യൂണിസ്‌ററുകള്‍ക്ക് സ്‌നേഹമാണ്. ദേശ വിരുദ്ധതയോട് അവര്‍ തന്ത്രപരമായി സന്ധിചെയ്യും. ലോക മഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ അനേകമിരട്ടി മനുഷ്യരെ കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിരുന്നിടത്ത് കൊന്നു തള്ളിയിട്ടുണ്ട്. അവര്‍ അതിനു വിപ്‌ളവമെന്നും സാംസ്‌ക്കാരിക വിപ്‌ളവമെന്നുമൊക്കെ പുണ്യപ്പെട്ട പേരു പറയുമെന്നുമാത്രം. കേരളീയ ജീവിതത്തിനു തന്നെ പലരീതിയിലും വന്‍ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ ബംഗാളികളെന്നു പേരിലുള്ള ക്രിമിനല്‍ പശ്ചാത്തലമുളള ബംഗ്‌ളാദേശികളെപ്പോലും നമ്മുടെ സഖാക്കളായി മാത്രമ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനു കാണാന്‍ കഴിയൂ.

കഴിഞ്ഞ വര്‍ഷം ജിഷ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്നശേഷം ഇപ്പോഴിത നിമിഷ എന്ന പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊന്നത് ബംഗ്‌ളാദേശിയായ ബിച്ചു മുല്ല മഹമ്മദാണ്. ചിലര്‍ അവിടേയും മനപ്പൂര്‍വും ഈ കൊലയാളിയെ ബിച്ചു മുഹമ്മദെന്ന പേരില്‍ പാതി ഹിന്ദുവാക്കാന്‍കൂടി നോക്കുകയാണ്. പെരുമ്പാവൂര്‍ ഇങ്ങനെ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്. ഇതിലേറേയും ബംഗാളികളെന്നു വിളിപ്പേരുള്ള ക്രിമിനല്‍ സ്വഭാവവുംകൂടിയുള്ള വിദേശികളായ ബംഗ്‌ളാദേശുകാരും. മയക്കുമരുന്ന്, മോഷണം, പീഡനം, ഗുണ്ടായിസം തുടങ്ങിയ ക്രിമിനലിസം സ്വന്തമാക്കിയവരുമാണ് ഇവരില്‍ പലരും. പെരുമ്പാവൂര്‍ ഇപ്പോള്‍ മിനി ബംഗ്‌ളാദേശായി മാറിയിരിക്കുകയാണ്. ഒന്നരലക്ഷം പേരാണ് ഇത്തരത്തില്‍ ഇവിടെയുള്ളത്. ഇവര്‍ക്കെല്ലാം ആധാറും റേഷന്‍ കാര്‍ഡുകളുമൊക്കെയുണ്ട്.  ഇവര്‍ ഇവിടത്തെ പൗരന്മാരായി മാറിയിരിക്കുന്നു! കേരളത്തില്‍ 30 ലക്ഷം ഇതര സംസ്ഥാനക്കാര്‍ ഉണ്ടെന്നാണ് കണക്ക്.

പെരുമ്പാവൂരില്‍ പ്‌ളൈവുഡ് ഫാക്റ്ററികള്‍ കേന്ദ്രീകരിച്ചാണ് ഒരു രേഖപോലുമില്ലാതെ വന്‍ ക്രിമിനലുകള്‍പോലുമടങ്ങിയ ബംഗ്‌ളാദേശികളെ ജോലിക്കാരായി നിയമിക്കുന്നത്. ഇങ്ങനെ നിയമിക്കാന്‍ ഇവര്‍ക്ക് ആര് അധികാരം നല്‍കി. പോലീസോ ഇടതു വലതു സര്‍ക്കാരുകളോ ഇതുകണ്ട ഭാവം നടിക്കുന്നില്ല. ക്രിമിനലുകളോ രാജ്യദ്രോഹികളോ എന്നതു പ്രശ്‌നമല്ല. അവര്‍ക്കു വോട്ടുമാത്രം മതി. പിണറായി സര്‍ക്കാര്‍ ഒരുപടികൂടി കടന്ന് ഇത്തരക്കാര്‍ക്ക് ഫ്‌ളാറ്റു പണിതും  അക്ഷരാഭ്യാസവും നടത്തിയും സ്വന്തം ആള്‍ക്കാരാക്കാനുള്ള തീവ്രയത്‌ന പരിപാടിയിലാണ്. മലയാളമാണ് പഠിപ്പിക്കുന്നത്. അമ്പത്തൊന്നക്ഷരം പഠിച്ചില്ലെങ്കിലും മലയാളി ആകാനുള്ള ആനുകൂല്യവും നല്‍കുമായിരിക്കും. ലക്ഷക്കണക്കിനു മലയാളികള്‍ കുടിലില്ലാതെ നരകിക്കുകയും ജീവിക്കാന്‍ പാടുപെടുകയും ചെയ്യുമ്പോഴാണ് ഇത്തരക്കാരുടെ സുഖ സൗകര്യങ്ങള്‍ക്കുവേണ്ടി പുതിയ ആനുകൂല്യങ്ങള്‍ നല്‍കി വോട്ടുറപ്പാക്കി നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. 

നിമിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പെരുമ്പാവൂരിലുള്ള ബംഗ്‌ളാദേശികളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്. കേരളത്തിന്റെ മനസും ഇപ്രകാരം തന്നെയാണ്. മുഴുവന്‍ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ശബ്ദം ഉയരുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.