താനെ തുറന്ന് കൊള്ളും, വെയ്സ്റ്റ് ഇട്ടാല്‍ മാത്രം മതി; സ്മാര്‍ട്ട് ട്രാഷ് ബിന്നുമായി ഷവോമി

Friday 3 August 2018 7:00 pm IST
ബിന്നില്‍ ഒരു പ്രോക്‌സിമിറ്റിസെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഏതാനും സെന്റീമീറ്റര്‍ വരെ ആ സെന്‍സര്‍ നിങ്ങളുടെ കൈ കണ്ടെത്തും. അങ്ങനെ അത് തനിയെ തുറക്കുകയും നിങ്ങള്‍ക്ക്മാലിന്യം അതില്‍ ഇടുകയും ചെയ്യാം.

നിങ്ങള്‍ക്കിനി മാലിന്യങ്ങള്‍ ഇടാനായി വെയ്സ്റ്റ് ബിന്‍ തുറക്കേണ്ടതില്ല. അത് തനിയെ തുറന്നു കൊള്ളും. സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയാണ് പുതിയ സ്മാര്‍ട്ട് ട്രാഷ് ബിന്നുമായി എത്തിയിരിക്കുന്നത്. സാധാരണ വെയ്സ്റ്റ് ബിന്നുകളില്‍ മാലിന്യം ഇടാന്‍ നമ്മള്‍ കൈകൊണ്ട് തുറക്കണമായിരുന്നു. എന്നാല്‍ ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ് ബിന്‍ തുറക്കാന്‍ അതിന്റെ ആവശ്യമില്ല.

ഈ ട്രാഷ് ബിന്‍ റോബോട്ടിക് അല്ല. ഇത് മെച്ചപ്പെട്ട മാലിന്യ പരിപാലത്തിനായി സഹായിക്കുന്ന ചില നിഫ്റ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. ബിന്നില്‍ ഒരു പ്രോക്‌സിമിറ്റിസെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഏതാനും സെന്റീമീറ്റര്‍ വരെ ആ സെന്‍സര്‍ നിങ്ങളുടെ കൈ കണ്ടെത്തും. അങ്ങനെ അത് തനിയെ തുറക്കുകയും നിങ്ങള്‍ക്ക്മാലിന്യം അതില്‍ ഇടുകയും ചെയ്യാം. കൂടാതെ ഇതില്‍ എയര്‍ ടൈറ്റ് ലിഡ് ഉളളതിനാല്‍ ദുര്‍ഗന്ധം ഒന്നും തന്നെ പുറത്തു വരില്ല.

ഏകദേശം 2000 രൂപയോളം ബിന്നിന് വില വരും. ഇളം തവിട്ടു നിറത്തിലാണ് സ്മാര്‍ട്ട് ട്രാഷ് ബിന്‍ എത്തിയിരിക്കുന്നത്. 7.5 കിലോ ഗ്രാം തൂക്കമുള്ള ബിന്നിന്റെ പവര്‍ ഔട്ട്പുട്ട് 12v 2.2ഒ ഉും ആണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.