പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Friday 3 August 2018 7:52 pm IST
ജൂലൈ ഇരുപത്താറിനായിരുന്നു സംഭവം. കാലികളെ മേയ്ക്കുവാനായി പോയ പെണ്‍കുട്ടിയെ സമീപഗ്രാമവാസികളായ സംഘം പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നു ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ശേഷം വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.

ചായ്ബാസ: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ജാര്‍ഖണ്ഡില്‍ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചായ്ബാസയില്‍ പതിമൂന്നുകാരിയെ ആണ് ഏഴംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഇതില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ജൂലൈ ഇരുപത്താറിനായിരുന്നു സംഭവം. കാലികളെ മേയ്ക്കുവാനായി പോയ പെണ്‍കുട്ടിയെ സമീപഗ്രാമവാസികളായ സംഘം പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നു ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ശേഷം വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി.കേസില്‍ ഉള്‍പ്പെട്ട അഞ്ചു കൗമാരക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്ത റിമാന്‍ഡ് ഹോമിലേക്ക് അയച്ചെന്നും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.