അഫ്ഗാന്‍ പള്ളിയില്‍ ഭീകരാക്രമണം 25 മരണം

Friday 3 August 2018 8:00 pm IST
പ്രാര്‍ഥനാ സമയത്ത് രണ്ടു ചാവേറാക്രമണങ്ങളാണ് ഉണ്ടായത്. ആദ്യം അവര്‍ പള്ളിയിലെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ത്തു. പിന്നെ ശരീരത്ത് വച്ചുകെട്ടിയ ബോംബുകള്‍ പൊട്ടിക്കുകയായിരുന്നു.

കാബൂള്‍:  കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗര്‍ദേസിലുള്ള ഷിയാ മസ്ജിദില്‍ ഉച്ചപ്രാര്‍ഥനക്കിടെ ഇരട്ട സ്‌ഫോടനം.  25 പേര്‍മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണം കൂടിയേക്കാം. 

പ്രാര്‍ഥനാ സമയത്ത് രണ്ടു ചാവേറാക്രമണങ്ങളാണ് ഉണ്ടായത്. ആദ്യം അവര്‍ പള്ളിയിലെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ത്തു. പിന്നെ ശരീരത്ത് വച്ചുകെട്ടിയ ബോംബുകള്‍ പൊട്ടിക്കുകയായിരുന്നു. 70 ലേറെപ്പേര്‍ക്കാണ് പരിക്കുള്ളത്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. പിന്നില്‍ ഐഎസാണെന്ന് കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.