നരേന്ദ്ര മോദി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനം: ശിവരാജ്‌സിംഗ് ചൗഹാന്‍

Friday 3 August 2018 8:10 pm IST
മോദിജി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമാണ്. ഇന്ത്യയുടെ പുരോഗതിയെയും പൊതുജനങ്ങളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ഇത്രയും അത്യാവേശമുള്ള ഒരു നേതാവിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം നമുക്കൊരു മാതൃകയാണ്

കട്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണയാത്രയ്ക്കിടെ എന്‍ഡിടിവിയോടു സംസാരിക്കവെയാണ് ചൗഹാന്‍ മോദിയെ ദൈവത്തിന്റെ വരദാനമെന്നു വിശേഷിപ്പിച്ചത്. 

മോദിജി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമാണ്. ഇന്ത്യയുടെ പുരോഗതിയെയും പൊതുജനങ്ങളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ഇത്രയും അത്യാവേശമുള്ള ഒരു നേതാവിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം നമുക്കൊരു മാതൃകയാണ്- ചൗഹാന്‍ പറഞ്ഞു. 

മധ്യപ്രദേശില്‍ ഭരണംപിടിക്കാന്‍ കച്ചമുറുക്കുന്ന കോണ്‍ഗ്രസിനെയും ചൗഹാന്‍ കണക്കറ്റു വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ പ്രതിപക്ഷമായി പോലും കാണാന്‍ കഴിയില്ലെന്നും രാജാക്കന്‍മാരുടെയും വ്യവസായികളുടെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ചൗഹാന്‍ പരിഹസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.