തമോഗുണപൂര്‍ണമായ സുഖത്തിന്റെ ലക്ഷണം പറയുന്നു

Saturday 4 August 2018 1:02 am IST

അധ്യായം 18-39 ശ്ലോകം

അഗ്രേ സാനുബന്ധേ ച യത്

അനുഭവിക്കാന്‍ തുടങ്ങുമ്പോഴും അനുഭവം തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും, അനുഭവം കഴിഞ്ഞാലും തമോഗുണപൂര്‍ണമായ സുഖം ഉണ്ടാകും.

ആത്മനഃ മോഹനം-

ആത്മാവ് എന്ന പദത്തിന് ബുദ്ധി എന്നര്‍ഥം. ബുദ്ധികൊണ്ടാണ് നന്മയും തിന്മയും ധര്‍മവും അധര്‍മവും നാം വേര്‍തിരിച്ച് അറിയുന്നത്. ബുദ്ധിയുടെ ആ വിവേചനം ചെയ്യാനുള്ള ശക്തിയെ ഇല്ലാതാക്കുന്നതാണ് ഈ താമസമായ സുഖം. സാത്ത്വികസുഖത്തെപ്പോലെ ഇന്ദ്രിയങ്ങള്‍ ഭൗതികവിഷയങ്ങളുമായി യോജിച്ച് ഉണ്ടാകുന്നതുമല്ല.

നിദ്രാലസ്യ പ്രമാദോത്ഥം (18-39)

നിദ്ര= ഉറക്കം. ആലസ്യം= ബുദ്ധിയുടെ പ്രവര്‍ത്തനം ഇല്ലാതാവുക. ശരീരത്തിന്റെ മാന്ദ്യം- പ്രമാദം- കര്‍ത്തവ്യത്തില്‍ ശ്രദ്ധ ഇല്ലാതിരിക്കുക. യുക്തിരഹിതമായും ധര്‍മ്മവിരുദ്ധമായും ചിന്തിക്കുക, പറയുക.

ഇന്നലെ രാത്രി സുഖമായി ഉറങ്ങി, ഇന്നലെ രാത്രി ഞാന്‍ നിധി കിട്ടി എന്ന് സ്വപ്‌നം കണ്ടു. ഇതാണ് നിദ്രയില്‍നിന്നുണ്ടാവുന്ന സുഖം. ഇന്നലെ ഒരു പ്രവൃത്തിയും ചെയാതെ വിശ്രമിച്ചതുകൊണ്ട് നല്ല സുഖം കിട്ടി. ഈ മനോഭാവത്തില്‍നിന്നുണ്ടാവരുന്ന സുഖം. നമ്മള്‍ ചെയ്തത് തെറ്റാണ്; അധര്‍മ്മമാണ്. എങ്കിലും ഒടുക്കം എല്ലാം നന്നായി. ഈ മനോഭാവത്തില്‍ നിന്നുണ്ടാവുന്ന സുഖം- നിദ്രാലസ്യ പ്രമാദങ്ങളില്‍നിന്ന് ഉണ്ടാവുന്ന സുഖം താമസമാണ്. ഇത് വാസ്തവത്തില്‍ സുഖമേ അല്ല, ദുഃഖമാണ്. അതുകൊണ്ട് സുഖം എന്ന് തോന്നിപ്പിക്കുന്ന ദുഃഖങ്ങള്‍- രാജസ താമസ സുഖങ്ങള്‍- ഭഗവത്പദം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉപേക്ഷിക്കുകതന്നെ വേണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.