ആലപ്പുഴ: സോളാര്‍ കേസില്‍ ഗണേഷ്കുമാര് എംഎല്‍എയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുള്ളതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഉന്നയിക്കുന്നത്. സോളാര്‍ കമ്മീഷനില്‍ മണിക്കൂറുകള്‍ എടുത്ത് വിചാരണ നടന്നപ്പോഴും ഇക്കാര്യം ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ സ്വന്തം കഴുത്തില്‍ കയര്‍ മുറുകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോടതിയില്‍ ഇത്തരത്തില്‍ മൊഴി നല്കാന് ഉമ്മന്‍ചാണ്ടി തയാറായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: