വണ്ടര്‍ലാ പരിസ്ഥിതി, ഊര്‍ജ സംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Saturday 4 August 2018 1:13 am IST

കൊച്ചി: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ പരിസ്ഥിതി, ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന പരിസ്ഥിതി ഊര്‍ജസംരക്ഷണ അവാര്‍ഡ് 2018ലേക്ക് കേരളത്തിലേയും തമിഴ്‌നാട്ടിലേയും സ്‌കൂളുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 

സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി ആറു സ്‌കൂളുകളേയും മികച്ച നിലവാരം പുലര്‍ത്തുന്ന ഇരുപതു സ്‌കൂളുകളേയും തെരഞ്ഞെടുക്കും. സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന സ്‌കൂളിന് 50,000 രൂപയും രണ്ടാംസ്ഥാനം നേടുന്ന രണ്ടു സ്‌കൂളുകള്‍ക്ക് 25,000 രൂപ വീതവും മൂന്നാംസ്ഥാനം നേടുന്ന മൂന്നു സ്‌കൂളുകള്‍ക്ക് 15,000 രൂപ വീതവും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. മികച്ച നിലവാരം പുലര്‍ത്തുന്ന 20 സ്‌കൂളുകള്‍ക്ക് പ്രോത്‌സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. 

പരിസ്ഥിതി ഊര്‍ജസംരക്ഷണത്തിനായി സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിപാടികള്‍ വിലയിരുത്തിയാവും അവാര്‍ഡുകള്‍ നിര്‍ണയിക്കുക. മാലിന്യനിര്‍മാര്‍ജന സംസ്‌കരണ പരിപാടികള്‍, ഹരിതവല്‍ക്കരണം, മഴവെള്ള സംഭരണം, പച്ചക്കറികൃഷി, പൂന്തോട്ട നിര്‍മാണം, പരിസ്ഥിതിക്കിണങ്ങുന്ന സാധനസാമഗ്രികളുടെ നിര്‍മാണം, പരിസ്ഥിതി അനുബന്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം, ഊര്‍ജസംരക്ഷണ പരിപാടികള്‍, ഈ പദ്ധതികളിലെല്ലാമുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ www.wonderla.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് ആഗസ്റ്റ് 31ന് മുന്‍പായി 'ദി കോ ഓര്‍ഡിനേറ്റര്‍, വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡ് 2018, വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡ്, കൊച്ചി-683565' എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 7593853107.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.