ഇടുക്കി: നീരൊഴുക്ക് വീണ്ടും കുറഞ്ഞു

Saturday 4 August 2018 1:18 am IST
1.06 സെ.മീ. മഴ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയപ്പോള്‍ ഒഴുകിയെത്തിയത് 18.908 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. ഒന്‍പത് ദിവസത്തിനിടെ മാത്രം 132.938 ദശലക്ഷം യൂണിറ്റായിരുന്നു മൊത്തം ഉല്‍പാദനം.

ഇടുക്കി: ആശങ്കകള്‍ക്ക് വിരാമമിട്ട് ഇടുക്കി സംഭരണിയിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറഞ്ഞു. ഇന്നലെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 2,396.30 അടിയാണ് ജലനിരപ്പ്. മൂലമറ്റത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉല്‍പാദനമാണ് നടന്നത്, 15.124 ദശലക്ഷം യൂണിറ്റ്. വ്യാഴാഴ്ച്ച രാത്രി 10  മുതല്‍ ഇന്നലെ രാത്രി 10 വരെ 0.10 അടിവെള്ളമാണ് ഉയര്‍ന്നത്.  

1.06 സെ.മീ. മഴ  24 മണിക്കൂറിനിടെ രേഖപ്പെടുത്തിയപ്പോള്‍ ഒഴുകിയെത്തിയത് 18.908 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. ഒന്‍പത് ദിവസത്തിനിടെ മാത്രം 132.938 ദശലക്ഷം യൂണിറ്റായിരുന്നു മൊത്തം ഉല്‍പാദനം.

അതേസമയം തുടര്‍ച്ചയായ ആറാം ദിവസവും വെള്ളം ഒഴുകുന്നതിന് തടസ്സമായി നില്‍ക്കുന്നവ നീക്കുന്ന ജോലികള്‍ ചെറുതോണി പുഴയില്‍ പുരോഗമിക്കുകയാണ്. സംഭരണിക്ക് സമീപത്തേക്ക് പ്രവേശിക്കുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും കര്‍ശന മാനദണ്ഡവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 40.3618 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ മൊത്തം ഉപഭോഗം 65.6839 ആയിരുന്നു. എല്ലാ അടിയന്തിര സാഹചര്യവും നേരിടാന്‍ ജില്ലാഭരണകൂടം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍  കെ. ജീവന്‍ ബാബു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.