സുഷമ കസാക്കിസ്ഥാനില്‍; 'നെഹ്‌റു മുതല്‍ മന്‍മോഹന്‍ വരെ പ്രവാസികളെ ഗൗനിച്ചില്ല'

Saturday 4 August 2018 1:20 am IST
കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും സുഷമ സന്ദര്‍ശിക്കും. പ്രവാസി ഇന്ത്യാക്കാരോട് ബിജെപി സര്‍ക്കാരുകള്‍ക്കുള്ള ബന്ധം മറ്റാര്‍ക്കും ഉണ്ടായിട്ടില്ല. കടുത്ത തണുപ്പനുഭവപ്പെടുന്ന ലോകത്തെ രണ്ടാമത്തെ തലസ്ഥാനമാണ് കസാക്കിസ്ഥാനിലെ അസ്താന. പക്ഷെ ഇവിടുത്തെ ജനങ്ങളുടെ ഊഷ്മളത കാരണം നാം ആ തണുപ്പ് അറിയുന്നില്ല. അവര്‍ പറഞ്ഞു. വിദേശകാര്യവകുപ്പ് ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

അസ്താന: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ. മന്‍മോഹന്‍ സിങ് വരെയുള്ള ഒരൊറ്റ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും നരേന്ദ്ര മോദിയെപ്പോലെ വിദേശ ഇന്ത്യാക്കാരെ പരിഗണിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മൂന്നു ദിവസത്തെ മധ്യേഷാ സന്ദര്‍ശനത്തിന്റെ ഭാഗമായി കസാക്കിസ്ഥാനില്‍ എത്തിയ സുഷമ ഇവിടുത്തെ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു. 

കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും സുഷമ സന്ദര്‍ശിക്കും. പ്രവാസി ഇന്ത്യാക്കാരോട് ബിജെപി സര്‍ക്കാരുകള്‍ക്കുള്ള ബന്ധം മറ്റാര്‍ക്കും ഉണ്ടായിട്ടില്ല. കടുത്ത തണുപ്പനുഭവപ്പെടുന്ന ലോകത്തെ രണ്ടാമത്തെ തലസ്ഥാനമാണ് കസാക്കിസ്ഥാനിലെ അസ്താന. പക്ഷെ ഇവിടുത്തെ ജനങ്ങളുടെ ഊഷ്മളത കാരണം നാം ആ തണുപ്പ് അറിയുന്നില്ല. അവര്‍ പറഞ്ഞു. വിദേശകാര്യവകുപ്പ് ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയെന്നാല്‍ ഇന്ത്യക്കാര്‍ക്ക് വീട്ടില്‍ നിന്നകലെ ഒരു വീട് എന്നതാണ് എന്റെ സങ്കല്‍പ്പം. പ്രവാസികളെ അഭിസംബോധന ചെയ്യാന്‍ അതിനാലാണ് ഞാന്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത്. ഏഴു ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണെന്ന് എന്റെ ട്വിറ്റര്‍ നോക്കിയാല്‍ മതി. രാത്രി മൂന്നു മണിക്കും മറ്റുമാണ് ഞാന്‍ സന്ദേശങ്ങള്‍ അയക്കുന്നത്. അവര്‍ പറഞ്ഞു. 

ഇന്ന് കിര്‍ഗിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സുഷമ കിര്‍ഗ് വിദേശകാര്യ മന്ത്രി എര്‍ലാണ്‍ അബ്ദിലാ ദേവുമായി കൂടിക്കാഴ്ച നടത്തും. നാളെ ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റില്‍ എത്തുന്ന സുഷമ വിദേശകാര്യമന്ത്രി അബ്ദുള്‍ അസീസ് കാമിലോവിനെ കാണും. അവിടെ ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കും. താഷ്‌കെന്റില്‍ വച്ച് അന്തരിച്ച പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സ്മാരകത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.