ഇമ്രാന്‍ഖാന്റെ പ്രധാനമന്ത്രിപദത്തിന് വെല്ലുവിളിയുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍

Saturday 4 August 2018 1:22 am IST
ചെറിയ പാര്‍ട്ടികളേയും സ്വതന്ത്രരേയും സംഘടിപ്പിച്ച് ഭരണത്തിലേറാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. ആകെയുള്ള 272 സീറ്റുകളില്‍ 116 സീറ്റുകളില്‍ വിജയിച്ചത് തെഹ്‌രിക് ഇ ഇന്‍സാഫായിരുന്നു.

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരെ പ്രധാനമന്ത്രി പദത്തിലേക്ക് പുതിയൊരാളെ കണ്ടെത്താനുള്ള അണിയറ നീക്കവുമായി രണ്ട് പ്രമുഖ പ്രതിപക്ഷ കക്ഷികള്‍. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസുമാണ് നീക്കത്തിനു പിന്നില്‍. 

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫായിരുന്നെങ്കിലും ഭരണത്തിലേറാനുള്ള ഭൂരിപക്ഷം പാര്‍ട്ടിക്കില്ല. ചെറിയ പാര്‍ട്ടികളേയും സ്വതന്ത്രരേയും സംഘടിപ്പിച്ച് ഭരണത്തിലേറാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. ആകെയുള്ള 272 സീറ്റുകളില്‍ 116 സീറ്റുകളില്‍ വിജയിച്ചത് തെഹ്‌രിക് ഇ ഇന്‍സാഫായിരുന്നു. 

എന്നാല്‍ ചെറിയ പാര്‍ട്ടികളുടെ സഹായത്തോടെ ഇമ്രാന്‍ഖാനെതിരെ വോട്ടു ചെയ്ത് പ്രധാനമന്ത്രിയാകുന്നത് തടയുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് പിപിപിയും നവാസ് നേതൃത്വം നല്‍കുന്ന പാക് മുസ്ലിം ലീഗും. 

അതേസമയം ആവശ്യത്തിന് വോട്ടുകിട്ടില്ലെന്ന ബോധ്യവുമുണ്ട് ഇരുപാര്‍ട്ടികള്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.