പെണ്‍കുട്ടിയുടെ തൊണ്ടയില്‍ നിന്ന് പുറത്തെടുത്തത് 14 സൂചികള്‍

Saturday 4 August 2018 1:24 am IST
തൊണ്ടയില്‍ വേദനയുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു സൂചി തൊണ്ടയ്ക്കു പിറകിലും ബാക്കി എട്ടെണ്ണം തൊണ്ടക്കുഴലിന് സമീപവുമുണ്ടെന്ന് കണ്ടെത്തിയത് അവിടെ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ്.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 14 സൂചികള്‍. പുറത്തു നിന്ന് തൊണ്ടയിലേക്ക് കുത്തിയിറക്കിയ നിലയിലായിരുന്നു സൂചികള്‍. കൃഷ്‌നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയെ നീല്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുമ്പോള്‍ സംസാരിക്കാനാവാത്ത അവസ്ഥയിലായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുത്തിയിറക്കിയ സൂചികള്‍, ആഹാരം ഇറക്കുന്ന കുഴലിലേക്ക് തറച്ചു കയറാതെ കഴുത്തിലെ പേശികളില്‍ കുരുങ്ങിയിരിക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മനോജ് മുഖര്‍ജി പറഞ്ഞു. 

തൊണ്ടയില്‍ വേദനയുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു സൂചി തൊണ്ടയ്ക്കു പിറകിലും ബാക്കി എട്ടെണ്ണം തൊണ്ടക്കുഴലിന് സമീപവുമുണ്ടെന്ന് കണ്ടെത്തിയത് അവിടെ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ്.

ഭാവി പ്രവചിക്കുന്നവരുടെ നിര്‍ദേശം കൊണ്ടാവും സൂചിയിറക്കിയതെന്നാണ് കുട്ടിയുടെ അയല്‍ക്കാര്‍ ആരോപിക്കുന്നത്. പക്ഷേ ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ മാതാപിതാക്കള്‍ തയാറായില്ല. 

പെണ്‍കുട്ടിയുടെ സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് മരിച്ചിരുന്നു. പിന്നീട് കുടുംബം ഒരു കുട്ടിയെ ദത്തെടുത്തു. ആ കുട്ടിയും മരിച്ചത് പെണ്‍കുട്ടിയെ വിഷാദരോഗിയാക്കിയെന്നും അയല്‍ക്കാര്‍ പറയുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍, ഭാവിഫലം നോക്കുന്നവരുടെ സഹായം  തേടിയിരിക്കാമെന്നും അയല്‍ക്കാര്‍ സംശയിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.