ലണ്ടന്‍: ബ്രസീല്‍ താരം ഗബ്രിയല് ജീസസ് മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കി. പുതിയ കരാറനുസരിച്ച് 2023 വരെ ഈ സ്ട്രൈക്കര്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരും.
നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ജീസസ് 29 ലീഗ് മത്സരങ്ങളില്‍ 13 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇത്തവണ നൂറ് പോയിന്റു നേടിയാണ് പെപ്പ് ഗോര്‍ഡിയോളയുടെ സിറ്റി ചാമ്പ്യന്മാരായത്.
സിറ്റിയുടെ ആരാധകര്‍ നല്കിയ സ്വീകരണത്തിന് നന്ദിയുണ്ട്. സിറ്റിയില്‍ ചേരാന്‍ തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമാണ്. ഞാന്‍ സിറ്റിയില്‍ മികച്ചൊരു പ്രൊഫഷണല്‍ താരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ജീസസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: